അബുദാബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച ബാപ്സ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം ക്ഷേത്രം വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുത്തതായി അറിയിച്ചത്.
ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി എട്ട് മണിവരെ ആയിരിക്കും ക്ഷേത്രം സന്ദര്‍ശിക്കാന്‍ സാധിക്കുക. തിങ്കളാഴ്ചകളില്‍ സന്ദര്‍ശകര്‍ക്ക് കയറാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലെ 27ഏക്കര്‍ സ്ഥലത്താണ് ബാപ്സ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 14ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
The wait is over!#AbuDhabiMandir is now open for all visitors and worshipers.
Opening hours:
Tuesday to Sunday: 9am-8pm
Every Monday: Closed for visitors pic.twitter.com/JnYvZoVSPk
— BAPS Hindu Mandir (@AbuDhabiMandir) March 1, 2024
ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ വസ്ത്രധാരണത്തിലടക്കം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
കഴുത്തിനും കൈമുട്ടിനും കണങ്കാലിനും ഇടയില്‍ മറയുന്ന രീതിയില്‍ വസ്ത്രം ധരിച്ചിരിക്കണം. തൊപ്പി, ടീ-ഷര്‍ട്ട്, സുതാര്യമായതോ ഇറുകിയതോ ആയ വസ്ത്രങ്ങളും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ക്ഷേത്രത്തിലേക്ക് വളര്‍ത്തുമൃഗങ്ങളെ കൊണ്ടു പോകാനും സാധിക്കില്ല. ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണുകള്‍ പറത്താനും അനുമതിയില്ല.