കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോക്ടര്‍ വന്ദന ദാസിന്റെ പേര് നല്‍കും. ആദരസൂചകമായാണ് പുതിയ ബ്ലോക്കിന് ഡോക്ടറുടെ പേര് നല്‍കുന്നത്.
പേര് നല്‍കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. വൈദ്യ പരിശോധനയ്ക്ക് പൊലീസിനൊപ്പം എത്തിയ പ്രതി അക്രമാസക്തനാവുകയും പൊലീസുകാരെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയുമായിരുന്നു.
അതേസമയം ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. വരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും തീരുമാനം.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. ആരോഗ്യസര്വകലാശാലയോടും അഭിപ്രായം തേടും.