ദുബൈ: സൗദിയിൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാളായിരിക്കും. പെരുന്നാൾ പ്രഖ്യാപനത്തിന് പിന്നാലെ യുഎഇയിലെ നാളത്തെ നമസ്കാര സമയം പ്രഖ്യാപിച്ചിട്ടുണ്ട്.
- അബുദാബി: രാവിലെ 6.12
- അൽ ഐൻ: രാവിലെ 6.06
- ദുബായ്: രാവിലെ 6.10
- ഷാർജ സിറ്റി: രാവിലെ 6.07
- അൽ ദൈദ്: രാവിലെ 6.06
- മദം മ്ലെയ്ഹ: രാവിലെ 6.07
- കൊറോഫക്കൻ – രാവിലെ 6.05
- അൽ ദഫ്ര – രാവിലെ 6.17
നാളെ പ്രത്യേക പെരുന്നാൾ നമസ്കാരവും തുടർന്ന് മതപ്രഭാഷണവും നടക്കും. ഈദ് വെള്ളിയാഴ്ച വന്നാൽ പള്ളികളിൽ രണ്ട് പ്രഭാഷണങ്ങൾ നടത്താറുണ്ട് ഒന്ന് പെരുന്നാളിനും മറ്റൊന്ന് ജുമുഅ നമസ്കാരത്തിനും. യുഎഇയിലെ ഫത്വ കൗൺസിലിൻ്റെ നിർദേശം അനുസരിച്ച് നാളെ പ്രാർത്ഥനകളും പ്രഭാഷണങ്ങളും വെവ്വേറെ നടത്തപ്പെടും.