മക്കയിലെ ഹറമിൽ തീർത്ഥാടനത്തിന് എത്തിയ കുട്ടിയെ ഇഹ്റാം വസ്ത്രം ധരിക്കാൻ സഹായിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്റെ വിഡിയോ വൈറൽ. ത്വവാഫിനായി ഹറമിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഹറം സുരക്ഷ ഉദ്യോഗസ്ഥൻ ഒരു കുട്ടിയെ ഇഹ്റാം വസ്ത്രം ധരിക്കാൻ സഹായിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
അതേസമയം സുരക്ഷാ ഉദ്യോഗസ്ഥൻ കുട്ടിയെ ഇഹ്റാം വസ്ത്രം ധരിപ്പിക്കുന്ന രംഗം മനോഹരവും അതിശയകരവുമാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും വിശേഷിപ്പിച്ചത്.
കൂടാതെ ഹറമിൽ സേവന നിരതരാവുന്ന സുരക്ഷ ഉദ്യോഗസ്ഥർ തീർത്ഥാടകരുടെ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിലും സേവനരംഗത്ത് തീർത്ഥാടകർക്ക് ഏറ്റവും മികച്ച മാതൃകയാവുന്നതിലും ഇതിനു മുമ്പും ഹറമും പരിസരവും സാക്ഷിയായിട്ടുണ്ട്. ഇത്തരം നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
مسجد الحرام میں سعودی پولیس اہلکار ایک بچے کو احرام باندھنے میں مدد کر رہا ہے۔ ❤️ pic.twitter.com/JZGwuVm221
— Dr. Naif Alotaibi (@Dr_Naif777) March 19, 2023