അയർലൻഡിലേക്ക് ഇതുവരെ പലായനം ചെയ്തെത്തിയത് 62,000 ഉക്രൈൻ അഭയാർത്ഥികളെന്ന് കണക്കുകൾ. സിഎസ്ഒ പുറത്തുവിട്ട റിപ്പോർട്ടിലാണ് അഭയാർത്ഥികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 1,100 പേരാണ് അയർലൻഡിൽ എത്തിയത്.
അഭയാർത്ഥികളിൽ പലരും അയർലൻഡിൽ നടത്തുന്ന തൊഴിൽ മേളകളിൽ പങ്കെടുക്കുന്നുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. എന്നാൽ അവരിൽ ഭൂരിഭാഗം പേർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ഭാഷാ തടസ്സം പലർക്കും ജോലി ലഭിക്കുന്നതിനു ബുദ്ധിമുട്ടാവുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അയർലഡിൽ എത്തുന്ന ഉക്രേനിയക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന്
ശിശുക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു. ഉക്രേനിയൻ അഭയാർത്ഥികളുടെ താമസ സൗകര്യങ്ങളുടെ കുറവ് ഉക്രൈൻ എംബസിയെ അറിയിച്ച ശേഷം പലായനത്തിന് കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.