ദുബായ്: റോഡുകളിലെ ഗതാഗതത്തിരക്ക് കണ്ടെത്താനും റൈറ്റ്-ഓഫ്-വേയുടെ കേടുപാടുകൾ പരിഹരിക്കാനും നിർമിതബുദ്ധി വാഹനത്തിൽ പരീക്ഷിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(അർ.ടി.എ) യുടെ അനുവാദത്തോടെയാണ് നടപടി.
റോഡ് ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായി നടപ്പാതകളും റോഡുകളും സ്ഥാപിക്കുന്നതിനെയാണ് റൈറ്റ്-ഓഫ്-വേ എന്ന് പറയുന്നത്. വാഹനത്തിൽ അത്യാധുനിക സ്മാർട്ട് ഉപകരണങ്ങൾ ,ക്യാമറ, സെൻസർ എന്നിവ ഘടിപ്പിച്ച് പല സ്ഥലങ്ങളിലായി പാർക്ക് ചെയ്താണ് പരീക്ഷണം. പരിശോധനാ റിപ്പോർട്ടുകൾ ഉദ്യോഗസ്ഥരുടെ സഹായമാല്ലാതെ 85 ശതമാനത്തോളം ക്രത്യത നൽകാനുളള സജീകരണങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത പരിശോധന സംവിധാനങ്ങളെ അപേക്ഷിച്ച് 70 ശതമാനം വരെ സമയം ലാഭിക്കാനാകുമെന്നതാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം മുതൽ അർ.ടി.എ പൊതു വാഹനങ്ങളെയും,ഡ്രൈവർമാരെയും നിരീക്ഷിക്കാൻ നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ട്. ടാക്സികൾ,ലിമോസിനുകൾ,സ്കൂൾ ബസുകൾ,ഡെലിവറി ബൈക്കുകൾ എന്നിവ നിരീക്ഷണ വലയത്തിൽ ഉൾപ്പെടും. അൽ ബർഷയിലെ ഐ.ടി.എസ് വഴിയാണ് എമിറേറ്റിലെ മുഴുവൻ ഗതാഗത നിയന്ത്രണവും നടന്നുവരുന്നത്.