വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രമേകുമാരിക്ക് അനുമതി. ഡല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിദേശ കാര്യമന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്കി.
മകളുടെ ജീവന് രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം തടയുന്നതെന്തിനാണ് എന്നാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചുകൊണ്ട് ചോദിച്ചത്.
നേരത്തെ യെമനില്‍ പോകുന്നത് വിദേശ മന്ത്രാലയം എതിര്‍ത്തിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. യെമനില്‍ പോയി മകളെ സന്ദര്‍ശിക്കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ കരുണയിലാണ് നിമിഷപ്രിയയുടെ ജീവിതമെന്നും ചൂണ്ടിക്കാട്ടി.
യെമനില്‍ പ്രേമകുമാരിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവല്‍ ജെറോമിന്റെ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയിരുന്നു. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് കോടതി പ്രേമകുമാരിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇവിടുന്ന് യാത്ര തിരിക്കുന്നതിന്റെയും ഇന്ത്യയിലേക്ക് തിരികെ വരുന്നതിന്റെയും തിയതികളും വിവരങ്ങളും ഉള്പ്പെടുത്ത്ി ഒരു സത്യവാങ് മൂലം നല്കാന് കോടതി പ്രേമകുമാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മോചനത്തിനായി യെമനിലേക്ക് തത്കാലം പോകുന്നത് ഉചിതമല്ലെന്നായിരുന്നു കേന്ദ്രം അനുമതി നിഷേധിച്ചുകൊണ്ട് നല്കിയ വിശദീകരണം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് വേദശകാര്യ മന്ത്രാലയം കത്ത് നല്‍കുകയും ചെയതിരുന്നു.