ഓണക്കാലത്തെ പ്രത്യേക റെയ്ഡിൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ മാത്രം 107 ഗുണ്ടകൾ പിടിയിലായി. ഇതിൽ 94 പേർ വിവിധ കേസുകളിലെ വാറന്റ് പ്രതികളാണ്. ഇന്ന് പിടിയിലായ 13 പേർ പത്ത് വർഷത്തിലേറെയായി പല കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നവരാണ്. ഓണത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിലാണ് കൂട്ട അറസ്റ്റ് ഉണ്ടായത്.
റൂറൽ എസ്പി ശിൽപയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാറന്റ് ഉള്ള 94 പേർ പിടികിട്ടാപ്പുള്ളികളും അഞ്ച് പേര് സ്ത്രീകളുമാണ്. കസ്റ്റഡിയിലെടുത്തവരെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.