യുഎഇയിൽ നിന്ന് ഇന്ത്യയിലലേക്കും പാക്കിസ്ഥാനിലേക്കുമുള്ള വിമാന നിരക്ക് കുറഞ്ഞു. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ടിക്കറ്റ് നിരക്കുകൾ കുറഞ്ഞത്. അതിനാൽ തന്നെ യാത്ര ചെയ്യാൻ പറ്റിയ സമയവുമാണ് ഇപ്പോൾ. വേനൽക്കാലത്തെ പീക്ക് ട്രാവൽ സീസൺ അവസാനിക്കുന്ന സാഹചര്യത്തിലാണ് ആകർഷകമായ ടിക്കറ്റ് നിരക്കുകൾ വരുന്നതെന്ന് വിവിധ ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെട്ടു.
വേനൽക്കാല അവധിക്ക് ശേഷം ഭൂരിഭാഗം ആളുകളും മടങ്ങിയതിനാൽ യുഎഇ – ഇന്ത്യ വിമാന ഗതാഗതം നിലവിൽ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ചില ഇന്ത്യൻ നഗരങ്ങളിലേക്ക് വൺവേ ടിക്കറ്റിന് 300 ദിർഹമാണ് നിരക്ക്. എന്നാൽ മടക്ക ടിക്കറ്റിന് ഏകദേശം 1,000 ദിർഹമാണ്. വിമാന നിരക്ക് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാൽ അടുത്ത 15 ദിവസങ്ങൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണ്.
അതേസമയം, ഇന്ത്യയിൽ അവധിക്കാലത്തിന് മുന്നോടിയായി ഈ മാസം അവസാനത്തോടെ നിരക്കുകൾ വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ പകുതിവരെ നിരക്ക് വൻതോതിൽ വർധിക്കുമെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.