4K ദൃശ്യമികവോടെ ആടുതോമ വീണ്ടും ആരാധകരിലേക്ക്. 28 വർഷങ്ങൾക്കുശേഷം പുത്തൻ സാങ്കേതിക വിദ്യയോടെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കാൻ സ്ഫടികം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യുന്നു. ഫെയ്സ്ബുക്കിലൂടെ മോഹൻലാൽ ആണ് സന്തോഷവാർത്ത പങ്കുവച്ചത്. 2023 ഫെബ്രുവരി 9ന് ആണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററുകളിലെത്തുക.
മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…
‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’
View this post on Instagram