സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്. വഞ്ചിയൂരിലെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക ഇല്ലെന്നാണ് പ്രഥമിക വിലയിരുത്തല്‍.
പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിട്ടുണ്ട്. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു.