റിയാദ്: അമേരിക്കൻ പൌരനെ തൂക്കിലേറ്റി സൌദി അറേബ്യ. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് യു.എസ് പൌരനെ സൌദ്ദി അറേബ്യ തൂക്കിലേറ്റിയത്. ബിഷോയ് ഷെരീഫ് നജി നസീഫ് എന്ന അമേരിക്കൻ പൌരനായ ഈജിപ്ഷ്യനായ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ തൂക്കിലേറ്റിയത്.
ബിഷോയ് ലഹരിക്ക് അടിമയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ചാണ് പിതാവിനെ ബിഷോയ് കൊലപ്പെടുത്തിയത്. കൊന്ന ശേഷം പിതാവിൻ്റെ മൃതദേഹം ബിഷോയ് വികൃതമാക്കിയെന്നും പിതാവിനെ കൊന്ന ശേഷം മറ്റൊരാളെ കൂടി കൊല്ലാനുള്ള ശ്രമത്തിനിടെയാണ് ബിഷോയ് അറസ്റ്റിലായതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ബിഷോയിക്ക് വധശിക്ഷ നൽകിയ കാര്യം സൌദ്ദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ എങ്ങനെയാണ്, എവിടെ വച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ബിഷോയിയുടെ അഭിഭാഷകൻ്റെ പ്രതികരണവും ലഭ്യമായിട്ടില്ല.