മനുഷ്യ സ്നേഹികൾക്ക് വേണ്ടി ഒരു ദിനം. ഒരു കുട്ടിയെ വളർത്തിയെടുക്കാൻ ഒരു ഗ്രാമം തന്നെ ഒപ്പം നിൽക്കണമെന്ന സന്ദേശം ഉയർത്തിപിടിച്ചാണ് ആഗസ്റ്റ് 19 ലോക മാനവിക ദിനമായി ആചരിക്കുന്നത്. പ്രതിബദ്ധത സ്വന്തം ഇടങ്ങളിലേക്ക് മാത്രം ഒതുക്കുന്ന സ്വാർത്ഥ മനുഷ്യർ, സാമൂഹിക നന്മയ്ക്കും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി ഒന്നിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. കോവിഡ് മഹാമാരിയിൽ മുന്നണി പോരാളികളായി നിന്ന മനുഷ്യത്വത്തെ നമുക്ക് ഈ ദിനത്തിൽ നന്ദിയോടെ സ്മരിക്കാം.
ലോക മാനുഷിക ദിനം മാനുഷിക പ്രവർത്തകരെയും മാനുഷിക ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ജീവൻ നഷ്ടപ്പെട്ടവരെയും അംഗീകരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ്. ജനീവയിലെയും ന്യൂയോർക്കിലെയും ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ബ്രസീൽ അംബാസഡർമാരുമായി ചേർന്ന് പ്രവർത്തിക്കുന്ന സെർജിയോ വിയേര ഡി മെല്ലോ ഫൗണ്ടേഷന്റെയും കുടുംബത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഓഗസ്റ്റ് 19 ലോക മാനുഷിക ദിനമായി ആചരിക്കുന്നത്. 2009 ഓഗസ്റ്റ് 19നാണ് ആദ്യമായി ലോക മാനുഷിക ദിനം ആചരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ഒരു പ്രത്യേക വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“ഒരു കുട്ടിയെ പോറ്റാൻ ഒരു ഗ്രാമം” എന്നതാണ് 2022ലെ മാനവിക ദിനത്തിന്റെ അശയം. ഒരു കുട്ടിയിൽ സാമൂഹിക ബോധം വളരണമെങ്കിൽ കുടുംബത്തിൽ ഉപരി സമൂഹത്തിന്റെ സ്വാധീനം കൂടി അനിവാര്യമാണ്. ഇത്തരത്തിൽ നല്ല തലമുറയ്ക്കായി സാമൂഹിക ഉത്തരവാദിത്വത്തോടെ നമുക്കും ഒന്നിക്കാം.