നീണ്ട കാലത്തെ ശൈത്യകാലം അവസാനിച്ചു. വരും ദിവസങ്ങളിൽ ചൂട് ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശൈത്യകാലത്തിൽ നിന്ന് വേനലിലേക്ക് കാലാവസ്ഥ പതിയെ കയറുകയാണെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി നിരീക്ഷിച്ചു. ഇനിയുള്ള ദിവസങ്ങളിൽ പകലിന്റെ ദൈർഘ്യം കൂടുമെന്നും ക്രമേണ ചൂട് കൂടി വരുമെന്നും അധികൃതർ അറിയിച്ചു. 40.7 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കടുക്കാം.
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് അന്തരീക്ഷ ഊഷ്മാവ് കുറയും. മെയ് മാസത്തിലുടനീളം മഞ്ഞ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരുന്ന നാല് ദിവസത്തേക്ക് അന്തരീക്ഷം മേഘാവൃതമാകുമെന്നും മണിക്കൂറിൽ 59.4 കിലോ മീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി നിരീക്ഷിച്ചു.