എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. 65 കാരനായ പുറത്തേല്‍ ചാക്കോച്ചനാണ് മരിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 60 കാരനായ പ്ലാവനാക്കുഴിയില്‍ തോമാച്ചനാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ കണമല അട്ടിവളവിലാണ് സംഭവം. ആക്രമണത്തിന് ശേഷം സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും ചെയ്തു.
അതേസമയം ചാലക്കുടി മേലൂര്‍ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങി. പ്രദേശവാസികള്‍ ബഹളമുണ്ടാക്കിയതോടെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടി. തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിമരമറിയിച്ചു.