
ദുബായ്: പ്രതികൂല കാലാവസ്ഥയെ തുടർന്ന്ബസ് സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ. ഇന്റർസിറ്റി ബസുകളിൽ ചിലത് സസ്പെൻഡ് ചെയ്തതായി ആർടിഎ അറിയിച്ചു. ദുബായിൽ നിന്ന് ഷാർജയിലേക്ക് പോകുന്ന E315,ദുബായിൽ
നിന്ന് അജ്മാനിലേക്ക് പോകുന്ന E411 എന്നീ സർവീസുകളാണ് റദ്ദാക്കിയത്. ഇനിയൊരു
അറിയിപ്പുണ്ടാകും വരെ സർവീസ് ഉണ്ടായിരിക്കില്ല. ഇന്ന്പുലർച്ചയുണ്ടായ ശക്തമായ മഴയിൽ വിവിധ റോഡുകളിൽ വെള്ളക്കെട്ടുണ്ടായതിനാൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്

