ലോകത്ത് വാട്സ്ആപ്പ് നിശ്ചലമായി. സന്ദേശങ്ങൾ കൈമാറാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് 12.30 ഓടെ വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടത്. സാങ്കേതിക തകരാറാണ് കാരണമെന്ന് സംശയം. അതേസമയം, ഇക്കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
വാട്സ്ആപ്പ് ഡൗൺ ആയതോടെ ട്വിറ്ററിൽ മീമുകൾ നിറയുകയാണ്. വാട്സ്ആപ്പിന് തടസ്സം നേരിട്ടിരിക്കുകയാണെന്നും എത്രയും വേഗം സേവനങ്ങൾ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും മെറ്റാ വക്താവ് അറിയിച്ചു.
People Coming to Twitter to see if WhatsApp is down#WhatsappDown pic.twitter.com/eGi25KiQhU
— Bella Ciao (Chai) (@punjabiii_munda) October 25, 2022