കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആന്റോ ജോസഫിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്. ഇടത് എം.എല്‍.എ പി.വി ശ്രീനിജനുമായി അവിഹിതമായ ഇടപാടുകള്‍ ആന്റോ ജോസഫ് നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവരം ഷാജന് സ്കറിയയ്ക്ക് അറിയാം എന്നുമായിരുന്നു വി.പി സജീന്ദ്രന്റെ ആരോപണം. ഇവര്‍ തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച രഹസ്യം പുറത്തുവരാതിരിക്കാനാണ് ഷാജന് സ്കറിയയ്ക്കെതിരെ നടപടിയുമായി നീങ്ങിയതെന്നും വി.പി സജീന്ദ്രന് ആരോപിച്ചു.
പി.വി ശ്രീനിജനില്‍ നിന്ന് ആന്റോ ജോസഫ് പണം വാങ്ങി. ഇത് പുറത്തുവരാതിരിക്കാനാണ് മറുനാടന്‍ മലയാളിക്കും എഡിറ്റര്‍ ഷാജന് സ്കറിയയ്ക്കുമെതിരായുള്ള ആരോപണമെന്നാണ് വി.പി സജീവന് പറയുന്നത്.
‘ സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഷാജന് സ്കറിയയ്ക്ക് അറിയാമായിരുന്നു. ഇതില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. കണക്കുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പിന്നീട് അദ്ദേഹം ഒളിവില്‍ പോവുകയും ചെയ്തിരുന്നു. ഇതെല്ലാം ഇനിയും പുറത്തുവരും. ഒന്നും ഒളിച്ചുവെക്കാനാവില്ല,’ സജീവന് പറഞ്ഞു.
പി.വി ശ്രീനിജിനിതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണമെന്നും സജീന്ദ്രന് പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സിലില്‍ കുട്ടികള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഗേറ്റ് അടച്ചിട്ട് പുറത്ത് നിര്‍ത്തിയത്? ഇങ്ങനെ പെരുമാറാന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ ആരുടെയും കുടുംബ സ്വത്തല്ല എന്നും സജീന്ദ്രന് പറഞ്ഞു.