പ്രശസ്ത സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. പുലര്‍ച്ചെ 2.30ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണിദ്ദേഹം.
മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യന് എന്നറിയപ്പെട്ട ഇദ്ദേഹം ആണ് ആദ്യമായി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ കീബോര്‍ഡ് ഉപയോഗിച്ചത്. 1975ല്‍ ലൗ ലെറ്റര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. 12 ഹിന്ദി ചിത്രങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.
കസ്തൂരി മാന്മിഴി, എന്‍ സ്വരം പൂവിടും, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണ മീനിന്റെ ചേലൊത്ത കണ്ണാളെ, കാലിത്തൊഴുത്തില്‍ പിറന്നവനെ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കി. നടന് ജയന്റെ നിരവധി സിനിമകള്‍ക്കും ഇദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്.