തമിഴ് സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിജയ്. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും തന്റെ വരവ് അറിയിച്ചിരിക്കുകയാണ് വിജയ്.
ഇൻസ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കിൽ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 7.5 ലക്ഷത്തോളം ഫോളോവേർസാണ് വിജയ് നേടിയത്. രണ്ട് മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷം ഫോളോവേഴ്സ് വീണ്ടും കൂടി. നിലവിൽ ആകെ നാല് മില്യൺ ഫോളോവേഴ്സുണ്ട്.
ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. ‘ഹലോ നൻപാസ് ആൻഡ് നൻപീസ്’ എന്ന കുറിപ്പോടെയാണ് നടൻ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്. നടന്റെ ഇൻസ്റ്റഗ്രാമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. രമ്യ പാണ്ഡ്യൻ ഉൾപ്പടെ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖർ നടനെ സ്വാഗതം ചെയ്തിട്ടുണ്ട്.