ലോകസംഗീതജ്ഞർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ഗ്രാമി 2023 പ്രഖ്യാപിച്ചു. അമേരിക്കയിൽ ലൊസാഞ്ചലസിലാണ് 65ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടന്നത്. അമേരിക്കൻ ഗായിക ബിയോണ്‍സെ ഇത്തവണ മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ്, മികച്ച ട്രെഡീഷനൽ ആർ&ബി പെർഫോമന്‍സ് എന്നീ വിഭാഗങ്ങളിൽ ഇരട്ട നേട്ടവുമായി വേദി കീഴടക്കി.
Watch: Beyoncé accepts her 32nd Grammy, making her the most awarded artist in #Grammys history. pic.twitter.com/y8iMUKWEr0
— TheYoncéHub (@yoncecapital) February 6, 2023
ഇതാദ്യമായാണ് മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ് വിഭാഗത്തിൽ ബിയോൺസെയുടെ പേര് പുരസ്കാര നേട്ടത്തിനു പരിഗണിക്കപ്പെടുന്നത്. ഗ്രാമി ചരിത്രത്തിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന സംഗീതജ്ഞയെന്ന ബഹുമതിയും ബിയോണ്‍സെ നേടി.
Taylor Swift at the #GRAMMYs is a slow-motion, love potion. ???? pic.twitter.com/l2Mm4WSNNz
— E! News (@enews) February 6, 2023
മികച്ച സംഗീത വീഡിയോ വിഭാഗത്തിൽ ടെയ്ലർ സ്വിഫ്റ്റിൻ്റെ ‘ഓൾ ടൂ വെൽ’ പുരസ്കാരം നേടി. മികച്ച പോപ് വോക്കൽ ആൽബം വിഭാഗത്തിൽ ഹാരി സ്റ്റൈൽസിനാണ് നേട്ടം. ‘ഹാരീസ് ഹൗസ്’ എന്ന ആൽബത്തിനാണ് ഗ്രാമി ലഭിച്ചത്. മികച്ച റാപ് പെർഫോമൻസ് വിഭാഗത്തിൽ കെൻഡ്രിക് ലാമറിൻ്റെ ‘ദ് ഹാർട്ട് പാർട്ട് 5’ പുരസ്കാരം സ്വന്തമാക്കി.
Harry and his Grammy ???? pic.twitter.com/yKbFv9bSO9
— Harry and Niall News! (@HarryNiallNews) February 6, 2023
ഓസി ഒസ്ബോർണിൻ്റെ ‘പേഷ്യൻ്റ് നമ്പർ9’ ആണ് മികച്ച റോക്ക് ആൽബമായി പരിഗണിക്കപ്പെട്ടത്. മികച്ച റോക്ക് പെർഫോമൻസ് വിഭാഗത്തിൽ ബ്രാൻഡി കാർലി ഗ്രാമി നേട്ടം കുറിച്ചു. ബ്രാൻഡിയുടെ ‘ബ്രോക്കൺ ഹോഴ്സസി’നാണ് അവാർഡ്.
ഗ്രാമി പുരസ്കാരങ്ങൾ
മികച്ച മ്യൂസിക് വീഡിയോ– ടെയ്ലർ സ്വിഫ്റ്റ് (ഓൾ ടൂ വെൽ).
മികച്ച ട്രെഡീഷനൽ ആർ&ബി പെർഫോമൻസ്– ബിയോൺസെ (പ്ലാസ്റ്റിക് ഓഫ് ദ് സോഫ).
മികച്ച ഡാൻസ് ഇലക്ട്രോണിക് റെക്കോർഡിങ്– ബിയോൺസെ (ബ്രേക് മൈ സോൾ).
മികച്ച പോപ് ഡുവോ/ ഗ്രൂപ് പെർഫോമൻസ്– കിം പെട്രാസ്, സാം സ്മിത്ത് (അൺഹോളി).
മികച്ച കണ്ട്രി ആൽബം– വില്ലി നെൽസൺ (എ ബ്യൂട്ടിഫുൾ ടൈം).
മികച്ച ട്രെഡീഷനൽ പോപ് വോക്കല്‍ ആൽബം– മൈക്കിൾ ബബിൾ (ഹൈർ).
മികച്ച കൺറ്റെമ്പററി ഇൻസ്ട്രുമെൻ്റൽ ആൽബം– സ്നാർക്കി പപ്പി (എമ്പൈർ സെൻട്രൽ).