ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ പുതിയ നിറം ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സുകളിലെ യാത്രക്കാരിൽ നിന്നും റെയിൽവേ ജീവനക്കാരിൽ നിന്നും ലഭിച്ച പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിൽ വന്ദേഭാരത് ട്രെയിനിൽ 25-ഓളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
“നമ്മുടെ സ്വന്തം എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും ചേർന്ന് തദ്ദേശീയമായി രൂപകല്പന ചെയ്ത ട്രെയിനാണ് വന്ദേഭാരത്. മേക്ക് ഇൻ ഇന്ത്യയിൽ രൂപപ്പെട്ട ആശയമാണിത്. അതിനാൽ യാത്രക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നുമുള്ള അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ നിരവധി മാറ്റങ്ങൾ വന്ദേഭാരതിൽ വരുത്തിയിട്ടുണ്ട് – മന്ത്രി കൂട്ടിച്ചേർത്തു. ചെന്നൈ ഐസിഎഫ് കോച്ച് ഫാക്ടറിയിലെത്തി പുതിയ വന്ദേഭാരത് ട്രെയിനുകൾ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു റെയിൽവേ മന്ത്രി.
നിലവിൽ 25 വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. ഇനിയിറങ്ങുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് പുതിയ ഓറഞ്ച് കളർ ലിവറിയാവും നൽകുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിലവിൽ വെള്ള നിറത്തിൽ രണ്ട് വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ ചെന്നൈ ഐസിഎഫ് കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി സർവ്വീസിനൊരുങ്ങി നിൽക്കുന്നുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഒരു വന്ദേഭാരതും കോച്ച് ഫാക്ടറിയിലുണ്ട്. ഫലത്തിൽ ഇന്ത്യയിലെ 28-ാം വന്ദേഭാരത് ട്രെയിനാവും ഓറഞ്ച് നിറത്തിൽ പുറത്തിറങ്ങുക. റെയിൽവേ ബോർഡിൻ്റെ അന്തിമാനുമതി ലഭിച്ച ശേഷമേ ഓറഞ്ച് വന്ദേഭാരത് സർവ്വീസ് ആരംഭിക്കൂ. കഴിഞ്ഞ ആഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്റ്റേഷനിൽ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരുന്നു.
Inspected Vande Bharat train production at ICF, Chennai. pic.twitter.com/9RXmL5q9zR
— Ashwini Vaishnaw (@AshwiniVaishnaw) July 8, 2023
Hon’ble Minister of Railways Shri @AshwiniVaishnaw visited the Railways’ Production Unit Integral Coach Factory in Chennai yesterday & took stock of the progress on production of #VandeBharatExpress. pic.twitter.com/6bG0mIgnE6
— Ministry of Railways (@RailMinIndia) July 9, 2023