സർവകലാശാലകളിലെ വിസിറ്റർ പദവിയിൽ ഇനി മുതൽ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന് ശ്യാം. ബി മേനോന്റെ കമ്മീഷൻ നിർദേശിച്ചു. വിസിറ്റർ പദവിയിലുള്ള ആളായിരിക്കും വി സി നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റി ചാൻസിലർ. ഗവർണരുടെ അധികാരം ഇനി മുതൽ പരിമിതപ്പെടുത്താനും തീരുമാനിച്ചു.
ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസിലർമാരെ നിയമിക്കണം. സർവകലാശാല ഭരണത്തിൽ മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. അക്കാദമിക് വിദഗ്ദ്ധർ, പൗരസമൂഹം, വ്യവസായം, സാംസ്കാരികം എന്നീ വിഭാഗത്തിൽ നിന്നുള്ള രണ്ട് പേരെ വീതം വിസിറ്റർ ബോർഡ് ഓഫ് റീജന്റ്റിലേക്ക് നാമനിർദേശം ചെയ്യും. ഈ ബോർഡാണ് സർവകലാശാലകളുടെ ചാൻസിലർമാരെ തിരഞ്ഞെടുക്കുക.
ഓരോ വർഷം കൂടുംതോറും ബോർഡുകൾ ചേരുമ്പോഴും വാർഷിക ബിരുദധാന ചടങ്ങിലും അധ്യക്ഷത വഹിക്കുക, നിയമനത്തിനായി വ്യവസ്ഥിതി ചെയ്തിട്ടുള്ള ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുക, ബോർഡ് നിർദേശിക്കുന്ന ഓർഡിനൻസുകൾക്ക് അംഗീകാരം നൽകുക എന്നിവയായിരിക്കും ചാൻസിലരുടെ ചുമതലകൾ. വിദഗ്ദ്ധർ, ബോർഡ് ഓഫ് റീജേന്റിന്റെ പ്രതിനിധി, യു ജി സി പ്രതിനിധി എന്നിവരുൾപ്പെട്ട സെർച്ച് കമ്മിറ്റിയായിരിക്കും വൈസ് ചാൻസിലറെ തീരുമാനിക്കുക.