യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കിയുടെ വാഹനം ഇന്ന് രാജ്യതലസ്ഥാനമായ കീവിൽ വെച്ച് വാഹനാപകടത്തിൽപ്പെട്ടു. പ്രസിഡന്റിന്റെ വാഹനം ഒരു സ്വകാര്യ കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ വക്താവ് സെർഹി നിക്കിഫോറോവ് പറഞ്ഞു. എന്നാൽ അപകട സമയം അദ്ദേഹം വ്യക്തമാക്കിയില്ല. തലനാരിഴയ്ക്കാണ് പ്രസിഡന്റ് രക്ഷപ്പെട്ടത്.
പ്രസിഡന്റ് സെലൻസ്കിയെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഗുരുതരമായ പരിക്കുകളൊന്നും ഡോക്ടർമാർ കണ്ടെത്തിയില്ലെന്നും നൈക്കിഫോറോവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്നാല്‍, പ്രസിഡന്റിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് ഗുരുതരപരിക്കുകളുണ്ട്. റഷ്യയുടെ കൈയില്‍ നിന്നും തിരിച്ച് പിടിച്ച ഇസിയം നഗരം സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു അപകടം. സംഭവത്തിൽ യുക്രൈൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.