ഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. 11 മണിക്കാണ് ബജറ്റ് അവതരണം.മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണബജറ്റും നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്.
കാർഷികം, വ്യാവസായികം, തൊഴിൽ, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടികൾ, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സർവെ വ്യക്തമാക്കുമ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമോ എന്നതും പ്രധാനമാണ്.
കേന്ദ്ര ബജറ്റ് ഇന്ന്;11 മണിക്ക് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും
ഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. 11 മണിക്കാണ് ബജറ്റ് അവതരണം.മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണബജറ്റും നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാർഷികം, വ്യാവസായികം, തൊഴിൽ, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടികൾ, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സർവെ വ്യക്തമാക്കുമ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമോ എന്നതും പ്രധാനമാണ്.