ദമ്മാം: നാട്ടിൽ അവധിക്ക് എത്തിയ പ്രവാസി മലയാളിയായ മുദമ്മദ് ഷബീർ പനി മൂലം മരിച്ചു (35). കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം. മഞ്ഞപ്പിത്തമാണ് കാരണം.
10 വർഷത്തോളമായി ഇസാം കബാനി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പ്രമുഖ ഫുട്ബോൾ ക്ലബായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ സ്ഥാനം വഹിക്കുകയായിരുന്നു. ഷഹാമയാണ് ഭാര്യ, എൽ കെ ജി വിദ്യാർത്ഥി മുഹമ്മദ് ഷെസിൻ മകനാണ് .
മരണത്തിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകൾ അനുശോചനം രേഖപ്പെടുത്തി.