റഷ്യയുടെ കൈവശമുള്ള ഡോണെട്സ്ക് പ്രവിശ്യയിൽ യുക്രൈൻ സൈന്യത്തിന്റെ ആക്രമണത്തിൽ 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. മകീവ്ക നഗരത്തിൽ സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിനുനേർക്കായിരുന്നു ആക്രമണം. റഷ്യൻ അനുകൂല അധികൃതർ ആക്രമണം സ്ഥിരീകരിച്ചു. 63 സെെനികർ കൊല്ലപ്പെട്ടുവെന്നാണ് റഷ്യൻ അധികൃതർ പറയുന്നത്.
പുതുവത്സരം പിറന്ന് രണ്ടു മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു ആക്രമണമെന്ന് മുതിർന്ന റഷ്യൻ അനുകൂല ഉദ്യോഗസ്ഥനായ ഡാനിൽ ബെസ്സോനോവ് പറഞ്ഞു. വൊക്കേഷണൽ സ്കൂളിലായിരുന്നു റഷ്യൻ സൈനികർ താമസിച്ചിരുന്നത്.
ഇതിനിടെ, യുക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിച്ചു. ഇന്നലെ ഖേർസനിൽ റഷ്യൻ ആക്രമണത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. കീവ് ലക്ഷ്യമാക്കി 40 ഡ്രോണുകൾ റഷ്യ തൊടുത്തുവെന്ന് കീവ് മേയർ പറഞ്ഞു. ഇതിൽ 22 ഡ്രോണുകൾ നശിപ്പിച്ചു.