സംസ്ഥാനത്ത് തെരുവുനായ്ക്കളെ ദയാവദം ചെയ്ത് കൊല്ലുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് നിലവിലുള്ള ചട്ടങ്ങള്‍ തെരുവുനായക്കളെ നിയന്ത്രിക്കുന്നതില്‍ നിന്ന് അസാധുവാക്കുന്ന തരം നിയമങ്ങളാണെന്നും സംസ്ഥാനത്ത് സാഹചര്യം ഗുരുതരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിന് ഉണ്ട്. നിലവില്‍ 20 എബിസി കേന്ദ്രങ്ങള്‍ നിലവില്‍ ഉണ്ട് അതിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെയോഗം വിളിച്ച് ചേര്‍ക്കും.
‘പരിമിതിയില്‍ നിന്ന് തീരുമാനമെടുക്കും. സംസ്ഥാനത്ത് ഗുരുതര സാഹചര്യം. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി, മൃഗസ്നേഹികളുടെ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ട്. അവരുടെ സഹായം കൂടി എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പിന് ഉപയോഗപ്പെടുത്തും. 20 എബിസി കേന്ദ്രങ്ങള്‍ നിലവില്‍ ഉണ്ട്. 25 എണ്ണം പെട്ടെന്ന് നടപ്പിലാക്കാന്‍ സാധിക്കും. കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത്രയും കാര്യങ്ങള്‍ നിലവില്‍ തീരുമാനിച്ചു.
സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും ഡിസ്പന്സറികളിലും എബിസി കേന്ദ്രം ആരംഭിക്കും. പണം തദ്ദേശ വകുപ്പ് നല്‍കും. അറവ് മാലിന്യം തള്ളുന്ന കേന്ദ്രങ്ങളില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം സംഘടിപ്പിക്കും. ഇതിന് പുറമെ നിലവിലുള്ള എബിസി നിയമങ്ങള്‍, തെരുവുനായ നിയന്ത്രണങ്ങളെ അസാധുവാക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ കുറ്റം പറയുന്നതിന് പകരം നിയമങ്ങളില്‍ മാറ്റം വരുത്താനാണ് ശ്രമിക്കേണ്ടത്. അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇന്ന് തീരുമാനം എടുത്തിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.