യു എ ഇ യിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. അന്തരീക്ഷം ചിലപ്പോൾ പൊടി നിറഞ്ഞതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അന്തരിക പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാവും. അതേസമയം അബുദാബിയിൽ 38ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസും താപനില ഉയരും. രാജ്യത്തെ വടക്ക് പ്രദേശങ്ങളിലായി മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചയോടുകൂടി കിഴക്ക് ഭാഗങ്ങളിലായി മേഘങ്ങൾ രൂപപ്പെടും.
15-30 വേഗതയിൽ മണിക്കൂറിൽ നാല്പത് കിലോമീറ്ററിൽ പൊടിക്കാറ്റ് വീശുമെന്നാണ് വിലയിരുത്തുന്നത്. ഒമാൻ കടലിൽ സ്ഥിതി നേരിയതോതിലായിരിക്കും. അറേബ്യൻ ഗൾഫിൽ തിരമാലയുടെ ഉയരം ഏഴ് അടി വരെ ഉയരുമെന്നതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.