യുഎഇയിലെ വടക്ക് – കിഴക്ക് ഭാഗങ്ങളിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ പുറപ്പെടുവിച്ചു. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. അബുദാബിയിലും ദുബായിലും ഈർപ്പം 85 ശതമാനത്തിലെത്താമെന്നും വിലയിരുത്തുന്നു. ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറയുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അതേസമയം എമിറേറ്റുകളിൽ താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസിലും 36 ഡിഗ്രി സെൽഷ്യസിലും എത്തും. കുറഞ്ഞ താപനില 20 ശതമാനത്തിലേക്ക് താഴുന്നു. തലസ്ഥാനത്തും ദുബായിലും യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.