കോട്ടയം: കോട്ടയത്ത് രണ്ട് പേർ കാർ പുഴയിൽ വീണ് മരിച്ചു. കൊല്ലം സ്വദേശിയായ ജെയിംസ് ജോർജ് (48), സുഹൃത്ത് സായ്ലി രാജേന്ദ്ര സർജെ(27) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് വീണ കാർ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. കനത്ത മഴയും വഴി പരിചയമില്ലാത്തതുമാണ് അപകത്തിന്റെ കാരണമായി കരുതുന്നത്.
ഉള്ളിൽ ചെളി നിറഞ്ഞ നിലയിലായിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. ഉടൻതന്നെ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനോദയാത്രയ്ക്ക് വേണ്ടി കേരളത്തിലെത്തിയ ഇവർ കൊച്ചിയിൽ നിന്നും വാടകയ്ക്ക് കാർ എടുത്താണ് കുമരകത്തേക്ക് യാത്ര തിരിച്ചത്.
അപകടം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവർ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കും.