യുഎഇയിലെ കാലാവസ്ഥ സാധാരണഗതിയിലായിരിക്കും. ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. കൂടാതെ ഉച്ചയോടെ കിഴക്ക് ഭാഗങ്ങളിലായി മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
മൂടൽമഞ്ഞ് ശക്തമാവുന്നതിനാൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുലർച്ചെ 12.30 മുതൽ രാവിലെ 9 വരെ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ചില സമയങ്ങളിൽ ദൃശ്യപരത ഇനിയും കുറഞ്ഞേക്കാമെന്ന് വിലയിരുത്തുന്നു. അതേസമയം രാജ്യത്ത് താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 33 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.
എന്നിരുന്നാലും, അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 16 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. അബുദാബിയിലും ദുബായിലും ഈർപ്പം 35 മുതൽ 90 ശതമാനം വരെ ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്. മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുകയും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.