അബുദാബി: എഴുപത്തിയേഴാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാഷ്ട്രപതി ദ്രൌപതി മുർമുവിനും പ്രധാനമന്ത്രി നരനേദ്രമോദിക്കും അഭിനന്ദന സന്ദേശം അയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാഷ്ട്രപതിക്ക് ആശംസാ സന്ദേശം അയച്ചു
ഇന്ത്യയുമായി സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിൽ കുറിച്ചു. ” രാജ്യത്തെ ഭരണാധികാരികൾക്കും ജനങ്ങൾക്കും അഭിനന്ദനങ്ങൾ. ഇന്ത്യക്കൊപ്പം ചേർന്ന് പരസ്പര സഹകരണത്തോടെ സമൃദ്ധമായൊരു ഭാവി കെട്ടിപ്പടുക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തിക്കുവാനും രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക മേഖലകളിൽ പുത്തൻ ചക്രവാങ്ങൾ കെട്ടിപ്പടുക്കാനും യുഎഇ പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യ ദിനാശംസകൾ, സ്വതന്ത്രതാ ദിവസ് ”
ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഡമായ ഉഭയകക്ഷി ബന്ധത്തിൽ ശരവേഗത്തിലുള്ള വളർച്ചയാണുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കറൻസി വിനിമയ കരാറുകളിലും ഒപ്പുവച്ചിരിന്നു.