2024-25 വര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുകയാണ്. കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ്. കേരളം തളരില്ല തകരില്ല തകര്‍ക്കാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ധനമന്ത്രിയുടെ വാക്കുകള്‍:
സംസ്ഥാനങ്ങളോടും കേരളത്തോട് പ്രത്യേകിച്ചുമുള്ള കേന്ദ്ര സര്‍ക്കറിന്റെ അവഗണനയാണ് സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുന്നത്. 2023-24ലാണ് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ഏറ്റവും കൂടിയ നിലയിലെത്തിയത്. സുപ്രീംകോടതിയെ നിയമ പോരാട്ടവും കോടതിക്ക് പുറത്തെ രാഷ്ട്രീയ സമരവും കാര്യങ്ങള്‍ മെച്ചപ്പെടുത്തിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്ര നിലപാടില്‍ മാറ്റം വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
കേന്ദ്രത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ സംസ്ഥാനം പ്ലാന്‍ ബിയെ കുറിച്ച് ആലോചിക്കണം. ജനങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടു പോകാനാവില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടു വരും. അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും.