രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ശക്തമായ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരമനുസരിച്ച് 1000 മീറ്ററിൽ താഴെയായി ദൃശ്യപരത കുറഞ്ഞിട്ടുണ്ട്.
മുഹമ്മദ് ബിൻ റാഷിദ് റോഡ്, മക്തും ബിൻ റാഷിദ് റോഡ്, അൽ അജ്ബാൻ ബ്രിഡ്ജ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം യു എ ഇ യിലെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഉച്ചയോടുകൂടി സംവഹന മേഘങ്ങൾ രൂപപ്പെടുകയും ചെയ്യാമെന്ന് വിലയിരുത്തുന്നു.
അബുദാബിയിലും ദുബായിലും യഥാക്രമം താപനില 39 ഡിഗ്രി സെൽഷ്യസും 38 ഡിഗ്രി സെൽഷ്യസുമാണ്. അതേസമയം താഴ്ന്ന താപനില യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. അന്തരീക്ഷത്തിൽ നേരിയ തോതിലുള്ള കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.