ബഹിരാകാശയാത്രയിൽ മറ്റൊരു സുവർണ്ണ നേട്ടം കൂടി സ്വന്തമാക്കി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി.
നാസയുടെ ഗോൾഡൻ പിൻ ആണ് സുൽത്താൻ സ്വന്തമാക്കിയത്. ബഹിരാകാശ യാത്രയിലെ മറ്റൊരു ക്രൂമെമ്പറിൽ നിന്നാണ് നാസയുടെ ഗോൾഡൻ പിൻ സുൽത്താൻ അൽനെയാദിക്ക് ലഭിച്ചത്.
എന്റെ രാജ്യമായ യുഎഇയെ പ്രതിനിധീകരിച്ച് ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാനും നാസയുടെ ഗോൾഡൻ പിൻ സ്വീകരിക്കാനും സാധിച്ചത് വലിയ അംഗീകാരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
‘എലൈറ്റ് ബഹിരാകാശയാത്രിക റാങ്കുകളിൽ’ എത്തിയവർക്കാണ് നാസ ഗോൾഡൻ പിൻ നൽകുന്നത്. ഭ്രമണപഥത്തിലെത്തിയ ബഹിരാകാശയാത്രികർക്ക് ഒരു പ്രത്യേക ചടങ്ങിലാണ് നാസയുടെ ഗോൾഡൻ പിൻ ലഭിക്കുന്നത്. അടിസ്ഥാന പരിശീലനം പൂർത്തിയാക്കി മിഷൻ അസൈൻമെന്റുകൾക്ക് യോഗ്യരായ ബഹിരാകാശയാത്രികർക്കാണ് നാസ ഈ ബഹുമതി നൽകുന്നത്. സുൽത്താനൊപ്പം ദൗത്യ സംഘത്തിൽ യുഎസിന്റെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്യേവ് എന്നിവരുമുണ്ട്.