യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് (എഫ്എഎച്ച്ആർ) പ്രകാരം റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് ഈദ് അൽ ഫിത്തർ അവധി.
അതായത് ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായറാഴ്ച വരെ അവധി ദിനങ്ങളായിരിക്കും. ഏപ്രിൽ 24 തിങ്കളാഴ്ച പ്രവർത്തി ദിനമായിരിക്കും.
ഈദിന്റെ ആദ്യ ദിനം മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏപ്രിൽ 21 വെള്ളിയാഴ്ച അൽ ഫിത്തർ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ അറിയിച്ചു. ഈദ് തീയതികൾ സ്ഥിരീകരിക്കാൻ യുഎഇയുടെ ചാന്ദ്ര നിരീക്ഷണ കമ്മിറ്റി റമദാൻ 29ന് യോഗം ചേരും.