റാസൽ ഖൈമ : ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ യു.എ.ഇ ധാരണ. റാസൽ ഖൈമയിൽ നിന്ന് ഓമനിലേക്കുള്ള ആദ്യ ബസ് സർവീസാണിത്. കരാറിൽ മുസണ്ടം മുനിസിപ്പാലിറ്റിയും റാസൽ ഖൈമ ട്രാൻസ്പോർട് അതോറിറ്റിയും ഒപ്പുവച്ചു. റാസൽ ഖൈമയിലെ അൽ ദൈത് സൗത്തിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഒമാനിലെ ഖസ്ബ വിലയത്തിൽ സർവീസ് അവസാനിക്കും.
ബസ് സർവീസ് വരുന്നതോടെ മുസണ്ടത്തിലേക്ക് സഞ്ചാരികളുടെ നീണ്ട നിര തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഹോർമുസ് കടലിടുക്കിലേ പർവത ഉപദ്വീപാണ് മുസണ്ടം. അവധിക്കാലങ്ങളിൽ ഇവിടേക്ക് ടൂർ ഓപ്പറേറ്റർമാർ സർവീസ് നടത്താറുണ്ടെങ്കിലും വലിയ തുക ചാർജ് നൽകേണ്ടി വരും. തണുപ്പ് കാലം തുടങ്ങുന്നതിനു മുന്നോടിയായി കരാർ ഒപ്പിട്ടതിനു പിന്നിൽ വരാനിരിക്കുന്ന സഞ്ചാരികളുടെ ഒഴുക്കാണ് കാരണം .
ഡോൾഫിനുകളടക്കം സമുദ്ര ജീവികളാൽ സമ്പന്നമാണ് ഈ പ്രദേശം . പദ്ധതി നടപ്പിലാകുന്നതോടെ മലയാളികൾ അടക്കമുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഒമാനിലേക്ക് പോയി വരാൻ സാധിക്കും.