ദുബായ് ബസില്‍ ഡ്രൈവര്‍ നമസ്കരിച്ച വീഡിയോയ്ക്കതെിരെ വിദ്വേഷ പ്രചരണം നടത്തിയ സുദര്ശന് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കെക്കെതിരെ ഷാര്‍ജ രാജ കുടുംബാംഗം ഷെയ്ഖ ഹെന്ദ് ബിന്ത് ഫൈസല്‍ അല്‍ ഖ്വാസിമി. ആര്.ടി.എയുടെ ട്വീറ്റ് ഷെയര്‍ ചെയ്താണ് ഷെയ്ഖ ഹെന്ദ് ബിന്ത് ഫൈസല്‍ അല്‍ ഖ്വാസിമി ചവാങ്കെയ്ക്ക് മറുപടി നല്‍കിയത്.

മത സഹിഷ്ണുത നിലിനിര്‍ത്തുന്ന മുസ്ലീം രാജ്യത്ത് ജോലിക്ക് ശേഷമാണ് ഡ്രൈവര്‍ നിസ്കരിക്കുന്നതെന്നും രാജകുമാരി പറഞ്ഞു. ആള്‍ക്കാരെ വീട്ടില്‍ നിന്നോ ബിസിനസില്‍ നിന്ന് പുറത്താക്കുന്ന നിയോ നാസികളുടെ പ്രവര്‍ത്തനങ്ങള്‍ പോലുള്ള മോശമായ പ്രവൃത്തികളൊന്നും ഡ്രൈവര്‍ ചെയ്തിട്ടില്ലെന്നും രാജകുടുംബാംഗം പറഞ്ഞു. യു.എ.ഇ മതേതര രാഷ്ട്രമല്ലെന്നും കൃത്യമായ വിവരങ്ങളോടെ വേണം വിമര്‍ശിക്കാന്‍ എന്നും ഷെയ്ഖ ഹെന്ദ് പറഞ്ഞു.
मुस्लिम ड्राइवर A/C बस में नमाज़ पढ़ रहा है
इस लिए पैसेंजर बाहर धुप में खड़े हैं। #Jago #Secularism pic.twitter.com/tcEYUkLAaA
— Suresh Chavhanke “Sudarshan News” (@SureshChavhanke) June 13, 2023
ബസ് ഓട്ടം നിര്‍ത്തിയ സമയം തൊട്ടുള്ള വീഡിയോ ആണ് ഇതെന്നും ബസ് പുറപ്പെടുമ്പോള്‍ മാത്രമാണ് യാത്രക്കാരെ ബസില്‍ പ്രവേശിപ്പിക്കുകയെന്നും കഴിഞ്ഞ ദിവസം ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയും വിശദീകരിച്ചു.
മുസ്ലിം ഡ്രൈവര്‍ എ.സി ബസിനുള്ളില്‍ നമസ്കരിക്കുന്നു. പുറത്ത് ആളുകള്‍ വെയില് കൊണ്ട് കാത്ത് നില്ക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു സുരേഷ് ചവാങ്കെയുടെ ട്വീറ്റ്.
പൊതു സ്ഥലങ്ങളില്‍ നിരന്തരം ഇസ്ലാമോഫോബിക് പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് സുരേഷ് ചവാങ്കെ. നേരത്തെ മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന തരത്തിലുള്ള വിവാദ പരാമര്‍ശവും അദ്ദേഹം നടത്തിയിരുന്നു.
