ദുബായ്: സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ സുഡാനിലേക്കുള്ള സർവ്വീസുകൾ നിർത്തിവച്ചു. സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ അഭ്യന്തരകലാപത്തെ തുടർന്നുള്ള സംഘർഷം രൂക്ഷമായതോടെയാണ് വിമാനക്കമ്പനികൾ സുരക്ഷാകാരണം ചൂണ്ടിക്കാട്ടി വിമാനസർവ്വീസുകൾ നിർത്തിവച്ചത്.
ഖാർത്തൂമിലേക്കുള്ള എല്ലാ എമിറേറ്റ്സ് ഫ്ലൈറ്റുകളും (EK733/EK734) ഏപ്രിൽ 15 മുതൽ 17 വരെ റദ്ദാക്കിയതായി” എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 15 മുതൽ 17 വരെ ഖാർത്തൂമിൽ നിന്നുള്ള വിമാനസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. സുഡാനിലേക്കുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി എയർ അറേബ്യ അറിയിച്ചു..
സുഡാനിലെ അഭ്യന്തര കലാപം; ഫ്ലാറ്റിലെ ജനലിലൂടെ വെടിയേറ്റ് മലയാളി മരിച്ചു
കണ്ണൂർ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർധസൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു ആൽബർട്ട് അഗസ്റ്റിൻ. 48 വയസായിരുന്നു… – READ MORE…