സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്. സുരേഷ് ഗോപി 20 ശതമാനം രാഷീട്രീയക്കാരനും 80 ശതമാനം സിനിമാ നടനുമാണ്. അപ്പോള്‍ സിനിമ സൈറ്റിലില്‍ പ്രതികരിച്ചെന്നുവരാം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും മത ധ്രുവീകരണം നടത്തുകയാണ് എന്നും മുസ്ലീം ലീഗിനെ അതിന് കരുവാക്കുകയാണെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്നതില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നുണ്ടോ? മുസ്ലീം സമൂഹത്തോട് ലീഗിനെ മുന്‍നിര്‍ത്തി വിലപേശുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇരു പാര്‍ട്ടികളും ലക്ഷ്യമിടുന്നത് കോഴിക്കോടും മലപ്പുറവും മാത്രമല്ല റാലി നടത്താനുള്ള സ്ഥലങ്ങള്‍. ഹമാസ് അനുകൂല റാലി തെക്കന്‍ കേരളത്തില്‍ നടത്തുന്നില്ല. പലസ്തീനോടുള്ള പ്രേമമല്ല അത്. ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള റാലിയാണെന്നും കോഴിക്കോട് പലസ്തീന്റെ പകേന്ദ്രമല്ലെന്നും എംടി രമേശ് വിമര്‍ശിച്ചു.
ഹമാസിന്റെ ഭീകര പ്രവര്‍ത്തനത്തെ എന്തുകൊണ്ട് അപലപിക്കുന്നില്ല. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഇവര്‍ ചര്‍ച്ച ചെയ്യുന്നില്ല. ചൈനയിലെ മുസ്ലീം സമൂഹത്തിന്റെ പ്രശ്‌നത്തില്‍ എന്തുകൊണ്ട് ചര്‍ച്ച നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.