മൂന്ന് വ്യക്തികളെയും ഒരു സ്ഥാപനത്തെയും കൂടി യുഎഇ പ്രാദേശിക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടികയിൽ 3 വ്യക്തികളെയും ഒരു സ്ഥാപനത്തെയും ഉൾപ്പെടുത്തി (പ്രാദേശിക തീവ്രവാദി പട്ടിക)യെന്ന് യു.എ.ഇ കാബിനറ്റ് 2023 ലെ 9-ാം നമ്പർ പ്രമേയം വ്യക്തമാക്കി.
തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന ശൃംഖലകളെ ലക്ഷ്യമിടാനും തകർക്കാനുമാണ് ഈ പ്രമേയം ശ്രദ്ധപുലർത്തുന്നത്.
ഏതെങ്കിലും സാമ്പത്തിക, വാണിജ്യ, സാങ്കേതിക ബന്ധങ്ങളുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനങ്ങളെയോ റെഗുലേറ്ററി അധികാരികൾ നിരീക്ഷിക്കുകയും തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഹസ്സൻ അഹമ്മദ് മൗകല്ലെദ്, റാണി ഹസ്സൻ മൗകല്ലെദ്, റയ്യാൻ ഹസ്സൻ മൗകല്ലെദ് എന്നിവരെയാണ് തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.