കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷു പ്രവീണിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതിൽ മനം നൊന്താണ് വിവാഹംബന്ധം വേർപിരിയാൻ പോകുന്നുവെന്ന് കാട്ടി പ്രവീൺ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചതെന്നും കുടുംബം ആരോപിക്കുന്നു.
എന്നാൽ പ്രവീൺ നാഥിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പങ്കാളി റിഷാന ഐഷുവിനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിഷാനയുടെ മോശം പെരുമാറ്റത്തെ പറ്റി പ്രവീൺ നേരത്തെ ബന്ധുക്കളോടെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സഹോദരി പറയുന്നു. തലയിൽ കസേര കൊണ്ട് അടിച്ച തുന്നലുണ്ടെന്നും. കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി മർദിക്കാറുണ്ടെന്നും കുടുംബം ആരോപിച്ചു
പ്രവീണിന്റെ മരണത്തിന് പിന്നാലെ സൈബർ ആക്രമണമാണ് മരണകാരണമെന്ന് ആരോപിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. മരിക്കുന്നതിന് മുൻപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പ്രവീൺ നാഥും രംഗത്തെത്തിയിരുന്നു. ഇന്നലെ ആത്മഹത്യാ ശ്രമത്തിന് തൊട്ട് മുൻപ് റിഷാന ഐഷുവും ലൈവിലെത്തി സൈബർ അധിക്ഷേപത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ചിരുന്നു. എന്നാൽ ആത്മഹത്യക്ക് കാരണം സൈബർ ആക്രമണമല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രവീൺ നാഥിന്റെ കുടുംബം
പ്രവീൺ നാഥിൻ്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
റാന്നിയിലെ കാഴ്ചയില്ലാത്ത കുടുംബം, ഗൃഹനാഥനുൾപ്പെടെ നാല് പേർക്ക് കാഴ്ചയില്ല, പശുക്കളെ വളർത്തി ഉപജീവനം