രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡജി അടക്കം രാജ്യത്തെ വിവിധ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റവുമായി സുപ്രീം കോടതി കൊളീജിയം. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛക് അടക്കം 23 ജഡ്ജിമാരെയാണ് സ്ഥലം മാറ്റുന്നത്.
അലഹബാദ്, ഗുജറാത്ത്, പഞ്ചാബ് ആന്റ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്നും നാല് ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്ന് ജഡ്ജിമാരെയും സ്ഥലം മാറ്റാന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് എം പ്രച്ഛകിനെ പട്ന ഹൈക്കോടതിയിലേക്കാണ് മാറ്റുന്നത്. രാഹുലിന്റെ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജി ഗീതാ ഗോപിയെ മദ്രാസിലേക്കും സ്ഥലം മാറ്റും. ജസ്റ്റിസ് സമീര്‍ ജെ ദാവെ, ജസ്റ്റില് അല്‍പേഷ് വൈ കോഗ്ജെ എന്നിരാണ് സ്ഥലം മാറ്റുന്ന മറ്റു ജഡ്ജിമാര്‍.
സമീര്‍ ദവെയെ രാജസ്ഥാനിലേക്കും അല്‍പേഷ് കോഗ്ജിയെ അലഹബാദിലേക്കുമാണ് മാറ്റുന്നത്. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരായ വിവേക് കുമാര്‍ സിംഗ്, പ്രകാശ് പഡിയ, എസ് പി കേസര്‍വാണി, രാജേന്ദ്ര കുമാര്‍ എന്നിവരെയുമാണ് സ്ഥലം മാറ്റുന്നത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസുമാരായ അരവിന്ദ് സിംഗ് സാംഗ്വാന്, അവനീഷ് ജിംഗാന്, രാജ് മോഹന്‍ സിംഗ്, അരുണ്മോംഗ എന്നിവരും തെലങ്കാനയില്‍ നിന്നും ജസ്റ്റിസുമാരായ അനുപമ ചക്രവര്‍ത്തി, മുന്നുരി ലക്ഷ്മണ്, എം സുധീര്‍ കുമാര്‍, സി സുമലത എന്നിവരെയും മറ്റു കോടതികളിലേക്ക് മാറ്റാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.