പ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്ക് കടന്നു. സ്വപ്നാടനം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സ്വപ്നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരനം നേടി.
1982ല്‍ യവനിക സിനിമയ്ക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ സിനിമകള്‍ക്കും പുരസ്കാരം ലഭിച്ചു.
രാപ്പാടികളുടെ ഗാഥ, ഇനിയവള് ഉറങ്ങട്ടെ, മണ്ണ്, ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, പഞ്ചവടിപ്പാലം തുടങ്ങി 19 സിനിമകളാണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്തത്. ഇളവങ്കോട് ദേശമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.