സംസ്ഥാനത്തെ എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ വിജയദശമി ദിനമായ ഇന്ന് കുരുന്നകള്‍ ആദ്യാക്ഷരം കുറിക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്.
തിരൂര്‍ തുഞ്ചന്‍ പറമ്പിലും കുട്ടികളെ എഴുത്തിനിരുത്താന്‍ വലിയ തിരക്കാണ്. തുഞ്ചന്‍ പറമ്പില്‍ രാവിലെ 4.30 മുതല്‍ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാര് ആണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു നല്‍കിയത്.