പ്രഫഷണലുകൾക്കുള്ള ഭീഷണി മുഴക്കി ചാറ്റ് ജിപിടി-4. സങ്കീർണമായ ചോദ്യങ്ങൾ പോലും മനസിലാക്കി കൃത്യമായ ഉത്തരങ്ങൾ നൽകാനും സര്ഗ്ഗാത്മകവും സാങ്കേതികവുമായ സംവാദങ്ങളിലേർപ്പെടാനും ചാറ്റ്ജി.പി.ടി- 4ന് കഴിയുമെന്നാണ് ഓപ്പൺ എ.ഐയുടെ അവകാശവാദം.കഴിവിലും കൃത്യതയിലും സുരക്ഷയിലും മുൻഗാമിയേക്കാൾ ബഹുമിടുക്കനാണ് ചാറ്റ് ജിപിടി- 4 എന്നാണ് റിപ്പോർട്ടുകൾ.
ചാറ്റ് ജിപിടി മനുഷ്യരുടെ ജോലി കളയുമോ എന്ന സംശയവും ആശങ്കയുമുള്ളവർ ഏറെയാണ്. എ.ഐ ചാറ്റ്ബോട്ടിനോട് തന്നെ ആ സംശയം ഒരാൾ ഉന്നയിച്ചപ്പോൾ മറുപടിയായി നൽകിയത് ജോലികളുടെ നീണ്ട ലിസ്റ്റ് ആണ്. പ്രശാന്ത് രംഗസ്വാമി എന്ന ട്വിറ്റർ യൂസറാണ് മനുഷ്യരെ മാറ്റി നിർത്തി ചാറ്റ് ജിപിടിക്ക് ഏറ്റെടുത്ത് ചെയ്യാവുന്ന 20 ജോലികളുടെ ലിസ്റ്റ് തരാൻ ചാറ്റ് ജിപിടിയോട് തന്നെ ആവശ്യപ്പെട്ടത്.
മനുഷ്യരെ മാറ്റി നിർത്തി ചാറ്റ് ജിപിടിക്ക് ചെയ്യാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ജോലികൾ ഇവയാണ്
ഉപഭോക്തൃ സേവനം
വെർച്വൽ അസിസ്റ്റന്റ്
വിവർത്തകൻ
സോഷ്യൽ മീഡിയ മാനേജർ
ഇ-മെയിൽ മാർക്കറ്റർ
അപ്പോയിന്റ്മെന്റ് ഷെഡ്യൂളർ
പ്രൂഫ് റീഡർ
കണ്ടന്റ് മോഡറേറ്റർ
റിക്രൂട്ടർ
ട്രാവൽ ഏജന്റ്
ടെക്നിക്കൽ സപ്പോർട്ട് അനലിസ്റ്റ്
ന്യൂസ് റിപ്പോർട്ടർ
മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്
കോപ്പിറൈറ്റർ
ട്രാൻസ്ക്രിപ്ഷനിസ്റ്റ്
ട്യൂട്ടർ
ബുക്ക് കീപ്പർ
ടെലിമാർക്കറ്റർ
പാരാലീഗൽ
ഡാറ്റാ എൻട്രി ക്ലർക്ക്
എന്നിവയാണ് പട്ടികയിലെ ജോലികൾ. മനുഷ്യരെ മാറ്റി നിർത്തി എ.ഐക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ ലിസ്റ്റുചെയ്യുന്നതിനൊപ്പം, ഭാഷാ പ്രാവീണ്യം, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം തുടങ്ങിയ ജോലികളിൽ എ.ഐക്ക് അനുകരിക്കാൻ കഴിയുന്ന പ്രത്യേക മാനുഷിക സവിശേഷതകളെ കുറിച്ചും ചാറ്റ് ജിപിടി പരാമർശിച്ചു.കൃത്യത, ആളുകളുമായി ആശയവിനിമയം നടത്താനും മനസ്സിലാക്കാനുമുള്ള കഴിവ്,ചെറിയ വിശദാംശങ്ങളിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവ്, വിവരങ്ങൾ ഗവേഷണം ചെയ്യാനുള്ള കഴിവ്, ഡാറ്റ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയാണ് സവിശേഷതകളായി പരാമർശിക്കുന്നത്. അതേ സമയം സങ്കീർണമായ മനുഷ്യവികാരങ്ങൾ മനസ്സിലാക്കാൻ ചാറ്റ്ബോട്ടിന് ഇപ്പോഴും ബുദ്ധിമുട്ടാണെന്ന കാര്യത്തിൽ സംശയമില്ല