കർണാടക: അർജുനായി പത്താം ദിവസവും തിരച്ചിൽ തുടരുന്നു.ഷിരൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിടുണ്ടെങ്കിലും രക്ഷാ പ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഗംഗാവലി നദിയിൽ 15 മീറ്റർ താഴ്ച്ചയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. നിലവിൽ മണ്ണ് മാറ്റുകയും റിവർ ബ്രത്ത് ഒരുക്കുകയുമാണ് ചെയ്യുന്നത്. ലോറിയുടെ കാബിനിൽ അർജുൻ ഉണ്ടോയെന്നാവും ആദ്യം പരിശോധിക്കുക.കൃത്യമായ വിഷ്വൽസ് ലഭിക്കാൻ ഡ്രോൺ എത്തിക്കും.സൈന്യവും മുങ്ങൽ വിദഗ്ധരും സംഭവസ്ഥലത്തുണ്ട്.
റിട്ടയർ മേജർ ജനറൽ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സംഭവസ്ഥലത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്.