ദുബായ്: തനിഷ്ക് മിഡിൽ ഈസ്റ്റ് എഡിറ്റോറിയലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ മാ ‘ ജേതാക്കളെ പ്രഖ്യാപിച്ചു.
പത്തനംതിട്ട അടൂർ സ്വദേശിനി ഷീബ വർഗീസ്, കോഴിക്കോട് സ്വദേശിനി രേഖ സുരേഷ്, കൊച്ചി സ്വദേശി ഉഷ ഭാസ്കരൻ നായർ, തിരുവനന്തപുരം വർക്കല സ്വദേശിനി ശോഭന, കിളിമാനൂർ സ്വദേശിനി സുൽഫത്ത് ബീവി എന്നിവരാണ് മാ കോൺടെസ്റ് വിജയികളായത്.
അസാധാരണ ജീവിത സാഹചര്യങ്ങളോടും പ്രതിസന്ധികളോടും പോരാടി മക്കളുടെ ജീവിതത്തിന് തണലായി മാറിയ അമ്മമ്മാരെയാണ് മാ കോൺടെസ്റ്റിൽ ജേതാക്കളായി പരിഗണിച്ചത്. അങ്ങനെയുള്ള അമ്മമ്മാരെ കുറിച്ച് ഒരു കുറിപ്പ് എഴുതി അയക്കാൻ പ്രേക്ഷകർക്ക് അവസരം നൽകിയാണ് മാ കോൺടെസ്ട്ടിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്.
യു.എ.ഇയിലെ പ്രവാസികൾ അയച്ച നിരവധി അമ്മ അനുഭവങ്ങളിൽ നിന്നാണ് അഞ്ച് മക്കളുടെ ഓർമ്മക്കുറിപ്പുകൾ തെരഞ്ഞെടുത്തതും ആ അമ്മമാരെ യുഎഇയിലേക്ക് കൊണ്ട് വന്നതും ഞായറാഴ്ച ദുബായിൽ നടക്കുന്ന ചടങ്ങിൽ ഈ അമ്മമാരെ ആദരിക്കും.