ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു. ഫ്രഞ്ച് കന്യാസ്ത്രീയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് 118ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞത്. ടൗലോണിലെ നഴ്സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് റാന്‍ഡന്‍ ജനിച്ചത്. പിന്നീട് 1944ല്‍ കന്യാസ്ത്രീ ആയപ്പോൾ റാന്‍ഡന്‍ സിസ്റ്റർ ആന്ദ്രേ എന്ന പേര് സ്വീകരിച്ചു. അതേസമയം ജെറന്റോളജി റിസേര്‍ച്ച് ഗ്രൂപ്പിന്റെ വേള്‍ഡ് സൂപ്പര്‍ സെന്റേറിയന്‍ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാന്‍ഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്.
2022ല്‍ ഗിന്നസ് വേള്‍ഡ് റെക്കോർഡും റാന്‍ഡൻ സ്വന്തമാക്കിയിട്ടുണ്ട്. 2021ല്‍ ഇവർ താമസിച്ചിരുന്ന നഴ്സിങ് ഹോമില്‍ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. പത്ത് പേര് മരിക്കുകയും ചെയ്തിരുന്നു. റാന്ഡനും കൊവിഡ് ബാധിച്ചെങ്കിലും അതിനെ അതിജീവിക്കുകയായിരുന്നു. കൊവിഡ് ബാധിച്ചത് അറിഞ്ഞുപോലുമില്ല എന്നാണ് അന്ന് ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.